Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baptist Church

Ernakulam

തിരുനാൾ: പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ

 

പാ​ലാ​രി​വ​ട്ടം: പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ജോ​ജി കു​ത്തു​കാ​ട്ട് കൊ​ടി​യേ​റ്റി, ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചോ​ടെ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.
സ​മാ​പ​ന​ദി​ന​മാ​യ 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ. മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് നേ​ർ​ച്ച സ​ദ്യ ന​ൽ​കു​ന്ന​ത്. പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലും ത​മ്മ​നം സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ലി​ലും കാ​ര​ണ​ക്കോ​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലു​മാ​യി ഏ​ക​ദേ​ശം 12,000 പേ​ർ​ക്കാ​ണ് നേ​ർ​ച്ച​സ​ദ്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കിട്ട് 5.30ന് ​ദി​വ്യ​ബ​ലി​യോ​ടെ കൊ​ടി​യി​റ​ങ്ങും.

വ​ട​ക്കേ​ക്കോ​ട്ട സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: വ​ട​ക്കേ​ക്കോ​ട്ട സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് തു​ട​ങ്ങും രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം തി​രു​നാ​ൾ കൊ​ടി​യേ​റ്റം, ആ​റി​ന് കു​ർ​ബാ​ന, നൊ​വേ​ന.

നാ​ളെ രാ​വി​ലെ ആ​റി​നും 7.30നും 10.45​നും വൈ​കുന്നേരം 3.30നും ​അ​ഞ്ചി​നും 6.30നും ​കു​ർ​ബാ​ന, നൊ​വേ​ന ആ​രാ​ധ​ന.19​ന് രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന. തു​ട​ർ​ന്ന് ഊ​ട്ടു നേ​ർ​ച്ച ആ​ശീ​ർ​വാ​ദം മോ​ൺ. മാ​ത്യു ഇ​ല​ഞ്ഞി​മി​റ്റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 7.30ന് ​കു​ർ​ബാ​ന, 10.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, വൈ​കുന്നേരം 3.30നും ​അ​ഞ്ചി​നും 6.30നും ​കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന.

തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ


തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ 5.30ന് ​കു​ർ​ബാ​ന, 6.30ന് ​കു​ർ​ബാ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്. വൈ​കി​ട്ട് ആ​റി​ന് കു​ർ​ബാ​ന, നൊ​വേ​ന.


19ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 5.30നും 6.30​നും കു​ർ​ബാ​ന, ഒ​ന്പ​തി​ന് ഫാ. ​ജോ​സ് മ​ണ്ടാ​ന​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 11ന് ​നേ​ർ​ച്ച​സ​ദ്യ വെ​ഞ്ച​രി​പ്പ്, തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ വിതരണം. ഉ​ച്ച​യ്ക്ക് 12നും ​വൈ​കി​ട്ട് ആ​റി​നും കു​ർ​ബാ​ന. തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ.​ജോ​സ​ഫ് താ​മ​ര​വെ​ളി, അ​സി.​വി​കാ​രി ആ​ന്‍റ​ണി പ​ള്ളി​പ്പാ​ട്ട്, ഫാ.​ആ​ന്‍റ​ണി മ​ഴു​വ​ഞ്ചേ​രി, തി​രു​നാ​ൾ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​ണി ജോ​ൺ കാ​ളി​യാ​വു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കു​മ്പ​ള​ങ്ങി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ

കു​മ്പ​ള​ങ്ങി: കു​മ്പ​ള​ങ്ങി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ച്ച് 22 ന് ​സ​മാ​പി​ക്കും. നാ​ളെ രാ​ത്രി ഏ​ഴി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി നെ​ടും​പ​റ​മ്പി​ൽ കൊ​ടി ആ​ശീ​ർ​വ​ദി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. നേ​ർ​ച്ച​സ​ദ്യ വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​ത്തി​നാ​വ​ശ്യ​മാ​യ തീ​ർ​ഥ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മ​വും ന​ട​ക്കും.


സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 19 ന് 5,000 ​പേ​ർ​ക്കു​ള്ള നേ​ർ​ച്ച​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് ക​ൺ​വീ​ന​ർ സാ​ൽ​വി​ൻ ത​ത്ത​മം​ഗ​ല​ത്ത് അ​റി​യി​ച്ചു. 2,000 ടി​ൻ​പാ​യ​സ​വും ത​യാ​റാ​യി​ട്ടു​ണ്ട്.

Latest News

Corehub Up